---
title: "കരാത്തെ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുമെന്ന് സെൻസായി കെ.വിനോദ് കുമാർ ; മാഹി ഗവൺമെണ്ട് മിഡിൽ സ്കൂളിൽ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികളുടെ കരാത്തെ പ്രദർശനം നടത്തി* "
english_title: "Sensei K.Vinod Kumar says that karate training will help build confidence in children; Mahi Government Middle School organized a Karate exhibition for girls as part of the New Year celebrations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174228/Sensei K.Vinod Kumar says that karate training will help build confidence in children; Mahi Government Middle School organized a Karate exhibition for girls as part of the New Year celebrations"
published_at: "2024-01-03T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594d26f7df38_IMG-20240102-WA0071.jpg"
keywords: []
---

# കരാത്തെ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുമെന്ന് സെൻസായി കെ.വിനോദ് കുമാർ ; മാഹി ഗവൺമെണ്ട് മിഡിൽ സ്കൂളിൽ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികളുടെ കരാത്തെ പ്രദർശനം നടത്തി* 

> **Lead Summary:** മാഹി ഗവൺമെണ്ട് മിഡിൽ സ്കൂളിൽ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികളുടെ കരാത്തെ പ്രദർശനം നടത്തി

## Article Content

മാഹി ഗവൺമെണ്ട് മിഡിൽ സ്കൂളിൽ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികളുടെ കരാത്തെ പ്രദർശനം നടത്തി

കരാത്തെ പ്രദർശനം സെൻസായ് കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഏത് പ്രതിസന്ധികളെയും മറികടക്കാനുള്ള കരുത്ത് കരാത്തെ പോലുള്ള ആയോധനകലകളിലൂടെ ലഭ്യമാകും.

ആത്മവിശ്വാസം വർധിപ്പിക്കാനും, അതുവഴി പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ സ്കൂളിലെ കുട്ടികൾക്ക് സൗജന്യ കത്താ ചാമ്പ്യന് ഷിപ്പ് നടത്തും.

വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകുമെന്നും കെ വിനോദ് കുമാർ പറഞ്ഞു.

പ്രധാനധ്യാപിക വി.പി കൃഷ്ണവേണി അധ്യക്ഷയായി. അധ്യാപികമാരായ തുഷാര, മിനി തോമസ്, സി.രജിത എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ നിഹാരിക, വിനായക്, ശ്രീലക്ഷ്മി എന്നിവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

ദോഹ ചീഫ് ഇൻസ്ട്രക്ടർ റൻഷി എം.എം വിപിൻ, സെംപായി എ.ശ്രീക്കുട്ടി എന്നിവർ കരാത്തെ പ്രദർശനത്തിന് നേതൃത്വം നൽകി. കായിക അധ്യാപകരായ ജെ.സി വിദ്യ, ശരൺ മോഹൻ മറ്റ് അധ്യാപികമാർ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174228/Sensei K.Vinod Kumar says that karate training will help build confidence in children; Mahi Government Middle School organized a Karate exhibition for girls as part of the New Year celebrations)